National

രാഹുൽ ഗാന്ധി ഇന്ന് ജമ്മു കാശ്മീരിൽ; കരസേന മേധാവിയും പഹൽഗാമിലെത്തും

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കാശ്മീരിലെത്തും. അനന്ത്‌നാഗിൽ 11 മണിയോടെ എത്തുന്ന രാഹുൽ ഗാന്ധി ഭീകരാക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിക്കും.

കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയും ഇന്ന് ശ്രീനഗറിലെത്തും. ഭീകരാക്രമണത്തെ തുടർന്ന് മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രത്യേക അവലോകന യോഗവും ഇന്ന് ചേരും. ഇതുവരെ സ്വീകരിച്ച നടപടികൾ ഉദ്യോഗസ്ഥർ കരസേനാ മേധാവിയെ അറിയിക്കും.

പഹൽഗാമിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ ജൂണിൽ തുറക്കാറുള്ള ബൈസരൺ വാലി ഇത്തവണ ഏപ്രിലിൽ തുറന്നത് സുരക്ഷാ ഏജൻസികൾ അറിഞ്ഞില്ലെന്ന കേന്ദ്രവാദം സുരക്ഷാ വീഴ്ചയല്ലേയെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്‌

Related Articles

Back to top button
error: Content is protected !!