Movies

പ്രശസ്ത സിനിമാ സംവിധായകൻ നിസാർ അന്തരിച്ചു

സംവിധായകൻ നിസാർ അന്തരിച്ചു. മലയാളത്തിൽ നിരവധി കോമഡി ചിത്രങ്ങൾ നൽകിയ സംവിധായകനാണ് അദ്ദേഹം. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. അടുത്തിടെയായി കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു

1994ൽ പുറത്തിറങ്ങിയ സുദിനമാണ് ആദ്യ ചിത്രം. പിന്നീട് കോമഡി ട്രാക്കുകളിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. ദിലീപ് നായകനായി എത്തിയ ത്രീ മെൻ ആർമി, അച്ഛൻ രാജാവ് അപ്പൻ ജേതാവ്, ന്യൂസ് പേപ്പർ ബോയ് എന്നിവയാണ് പ്രമുഖ ചിത്രങ്ങൾ

അപരൻമാർ നഗരത്തിൽ, കായംകുളം കണാരൻ, മേരാ നാം ജോക്കർ തുടങ്ങിയ 24 സിനിമകളാണ് നിസാർ സംവിധാനം ചെയ്തത്. 2018ൽ ഇറങ്ങിയ ലാഫിംഗ് അപ്പാർട്ട്‌മെന്റ് നിയർ ഗിരിനഗർ എന്ന സിനിമയായിരുന്നു അവസാനത്തേത്‌

Related Articles

Back to top button
error: Content is protected !!