Kerala

താമരശ്ശേരിയിൽ നിന്ന് കാണാതായ 13കാരിയെ യുവാവിനൊപ്പം ബംഗളൂരുവിൽ കണ്ടെത്തിയതായി വിവരം

കോഴിക്കോട് താമരശ്ശേരിയിൽ നിന്നും കാണാതായ 13കാരിയെ ബംഗളൂരുവിൽ കണ്ടെത്തി. കുട്ടി യുവാവിനൊപ്പം ബംഗളൂരുവിൽ ഉണ്ടെന്നാണ് വിവരം ലഭിച്ചത്. കർണാടക പോലീസിൽ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ട്

പോക്‌സോ കേസിലെ ഇരയായ പതിമൂന്നുകാരിയെ ബന്ധുവായ പ്രതി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയെന്നാണ് കുടുംബത്തിന്റെ ആരോപണം. പെൺകുട്ടിയുടെ തിരോധാനത്തിന് പിന്നിൽ ബന്ധുവായ യുവാവാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു

പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ യുവാവും കുടുംബവും ഭീഷണിപ്പെടുത്തിയിരുന്നു. പരാതി പിൻവലിച്ചില്ലെങ്കിൽ പെൺകുട്ടിയെ ലക്ഷ്യം വെക്കുമെന്നും അച്ഛനെ കൊല്ലുമെന്നും ഇവർ ഭീഷണി മുഴക്കിയതായും കുട്ടിയുടെ അമ്മ പറഞ്ഞു

Related Articles

Back to top button
error: Content is protected !!