Sports

ഒടുവില്‍ രോഹിത്ത് ഒഴിഞ്ഞു; അഞ്ചാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ക്യാപ്റ്റന്‍; ടീമിനെ ബുംറ നയിക്കും

സമാധാനമായെന്ന് ആരാധകര്‍

ക്യാപ്റ്റന്‍സിയിലും ബാറ്റിംഗിലും മോശം ഫോം പതിവാക്കിയ രോഹിത്ത് ശര്‍മ ഒടുവില്‍ സ്വയം വിട്ടു നിന്നു. ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റില്‍ കളിക്കില്ലെന്ന് അദ്ദേഹം സെലക്ടര്‍മാരെ അറിയിച്ചു. രോഹിത്തിന് പകരം ശുഭ്മാന്‍ ഗില്‍ ടീമില്‍ എത്തും. ടീമിനെ നയിക്കാന്‍ പേസര്‍ ജസ്പ്രീത് ബുംറയെത്തും. ഒന്നാം ടെസ്റ്റില്‍ ബുംറ നയിച്ച ടീം വിജയം നേടിയിരുന്നു. ഇതിന് ശേഷം രോഹിത്തായിരുന്നു ടീമിനെ നയിച്ചത്. ബുംറയുടെ നേതൃത്വത്തില്‍ ലഭിച്ച വിജയം മാത്രമാണ് ഇപ്പോള്‍ ടീമിനുള്ളത്. പരമ്പരയില്‍ 2-1ന് ഓസ്‌ട്രേലിയ മുന്നിട്ടുനില്‍ക്കുകയാണ്.

മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ രോഹിത്ത് ശര്‍മക്കെതിരെ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളും രോഹത്തിനെതിരെ ആരാധകര്‍ തൊടുത്തുവിട്ടു. ഇതോടെയാണ് മനംമടുത്ത് രോഹിത്ത് കളം ഒഴിയുന്നത്.

പരമ്പരയിലെ അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി വെറും 31 റണ്‍സാണ് രോഹിത്തിന് നേടാനായിരിക്കുന്നത്. കഴിഞ്ഞ 15 ടെസ്റ്റിനിടെ 10 തവണ രോഹിത് ഒറ്റയക്കത്തിനാണ് പുറത്തായത്. അവസാന മത്സരത്തിന് രോഹിത് ഉണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് മത്സര ദിവസം രാവിലെ പിച്ച് പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ എന്നായിരുന്നു കോച്ചിന്റെ പ്രതികരണം. അന്തിമ ഇലവനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഗംഭീര്‍ വ്യക്തമാക്കിയിരുന്നു.

ന്യൂസിലാന്‍ഡിനോടേറ്റ വൈറ്റ് വാഷിംഗ് പരാജയത്തോടെയാണ് രോഹിത്തിനെതിരായ വിമര്‍ശനം ശക്തമായത്. ഒരേപാറ്റേണില്‍ ടീമിനെ നയിച്ചതും വിഡ്ഡിത്തപരമായ തീരുമാനങ്ങളെടുത്തതും അന്ന് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. പരമ്പര 5-0ന് ന്യൂസിലാന്‍ഡ് തൂത്തുവാരുകയും ചെയ്തു. പിന്നാലെയാണ് ഓസ്‌ട്രേലിയയിലെ തിരിച്ചടി. ചരിത്രത്തില്‍ ഏറ്റവും കനത്ത പരാജയമാണ് ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ ഏറ്റുവാങ്ങിയത്.

Related Articles

Back to top button
error: Content is protected !!