Gulf

അറബിക് ചരിത്ര നിഘണ്ടുവിനുള്ള ഗിന്നസ് റെക്കാര്‍ഡ് ഷാര്‍ജ ഭരണാധികാരി ഏറ്റുവാങ്ങി

ഷാര്‍ജ: അറബി ഭാഷയിലുള്ള ഹിസ്റ്റോറിക്കല്‍ ഡിഷ്‌നറിക്കുള്ള ഗിന്നസ് അവാര്‍ഡ് ഷാര്‍ജ ഭരണാധികാരിയും സുപ്രിം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഏറ്റുവാങ്ങി. ഇന്നലെ ഷാര്‍ജയില്‍ നടന്ന ചടങ്ങിലാണ് ശൈഖ് സുല്‍ത്താന്‍ ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡ് അധികൃതരില്‍നിന്നും പുരസ്‌കാരം സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും സമഗ്രവും ഹിസ്‌റ്റോറിക്കല്‍ ലിങ്കിസ്റ്റിക്‌സ് പ്ദ്ധതിയുമെന്ന നിലയിലാണ് 127 വോളിയങ്ങളുള്ള ഈ നിഘണ്ടുവിന് ലോക റെക്കാര്‍ഡ് സ്വന്തമായിരിക്കുന്നത്.

ഇത്തരത്തില്‍ ഒരു മഹാസംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗവേഷകരും പണ്ഡിതരും വിമര്‍ശകരും എഡിറ്റര്‍മാരും പ്രൂഫ് വായനക്കാരും പ്രസാധകരും ഉള്‍പ്പെട്ട അറബ് ലോകത്തെ എല്ലാവര്‍ക്കുമുള്ള അംഗീകാരമാണ് ഇതെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ഡോ. ശൈഖ് സുല്‍ത്താന്‍ അഭിപ്രയാപ്പെട്ടു.

Related Articles

Back to top button
error: Content is protected !!