Kerala

എരുമേലിയിൽ വഴിവക്കിൽ നിന്ന ശബരിമല തീർഥാടകരെ കാർ ഇടിച്ചുതെറിപ്പിച്ചു; മൂന്ന് പേർക്ക് പരുക്ക്

എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ നിന്ന ശബരിമല തീർഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി മൂന്ന് പേർക്ക് പരുക്കേറ്റു. തമിഴ്‌നാട് തിരുച്ചിറപ്പള്ളി താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ, ശങ്കർ, സുരേഷ് എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ സുരേഷിന്റെ നില ഗുരുതരമാണ്

രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. പമ്പാവലി പാലത്തിന് സമീപം ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന തീർഥാടകർക്ക് മേലാണ് വാഹനം പാഞ്ഞുകയറിയത്. ശബരിമല തീർഥാടകനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ വാഹനമാണ് അപകടത്തിന് ഇടയാക്കിയത്

ഇവർ സഞ്ചരിച്ച കാർ മുന്നിൽ പോയ ബസിലിടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് തീർഥാടകരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Back to top button
error: Content is protected !!