Sports

സെഞ്ച്വറിയടിച്ച് സഞ്ജു; ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

ടോസ് നേടിയിട്ടും ബാറ്റിംഗിനയച്ച ദക്ഷിണാഫ്രിക്കയുടെ തീരുമാനം പാളി

ജോഹന്നാസ് ബര്‍ഗ്: ഇന്ത്യന്‍ ടീമില്‍ നിന്ന് നിരന്തരം തന്നെ തഴഞ്ഞ സെലക്ടര്‍മാരുടെ അണ്ണാക്കിലേക്ക് അമിട്ട് പൊട്ടിച്ച് ദക്ഷിണാഫ്രിക്കയില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം. വെറും 47 പന്തില്‍ നിന്ന് സെഞ്ച്വറി തികച്ച സഞ്ജു സാംസണ്‍ ഒമ്പത് സിക്‌സറും ഏഴ് ഫോറുമായി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. കേവലം 14.2 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 167 ലെത്തി. വെറും രണ്ട് വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിന്റെ ആദ്യ ടി20 മത്സരമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സീനിയര്‍ താരങ്ങളെ ഒഴിവാക്കി സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള യുവതാരങ്ങളാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്. കോലിയും രോഹിത്ത് ശര്‍മയുമടങ്ങുന്ന സീനിയര്‍ താരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനോട് തോറ്റമ്പിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്.

Related Articles

Back to top button
error: Content is protected !!