National

സിപിഎം പാർട്ടി കോൺഗ്രസ്: രാഷ്ട്രീയ പ്രമേയത്തിൻ മേലുള്ള പൊതു ചർച്ചക്ക് ഇന്ന് പ്രകാശ് കാരാട്ട് മറുപടി നൽകും

സിപിഎമ്മിന്റെ 24ാം പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയത്തിലും അവലോകന റിപ്പോർട്ടിനും മേലുള്ള പൊതു ചർച്ചക്ക് ഇന്ന് മറുപടി പറയും. പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ടാണ് ചർച്ചകൾക്കുള്ള മറുപടി നൽകുക. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് പിബി അംഗം ബി വി രാഘവുലു സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും

ഗ്രൂപ്പ് ചർച്ചക്ക് ശേഷം നാളെ രാവിലെ മുതൽ സംഘടനാ റിപ്പോർട്ടിലുള്ള പൊതു ചർച്ച നടക്കും. ദേശീയ തലത്തിൽ കോൺഗ്രസുമായുള്ള ബന്ധം, വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളും ആയിട്ടുള്ള സഖ്യം, കേരളത്തിലെ സർക്കാരിന്റെ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ എത്തിക്കുന്നതിൽ കേന്ദ്ര കമ്മിറ്റിക്കുണ്ടായ വീഴ്ച അടക്കമുള്ള വിഷയങ്ങൾ പൊതു ചർച്ചയിൽ ഉയർന്നു വന്നിരുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി സഹകരിച്ച കോൺഗ്രസ് ഇപ്പോൾ ആ നിലപാടിൽ മാറ്റം വരുത്തിയെന്ന വിമർശനം പാർട്ടി കോൺഗ്രസിൽ ഉയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച ചർച്ചകൾക്കും പ്രകാശ് കാരാട്ട് ഇന്ന് മറുപടി നൽകും.

Related Articles

Back to top button
error: Content is protected !!