Kerala

രാഹുൽ മാങ്കുട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിനെതിരെ സരിൻ; വാർത്താ സമ്മേളനം വിളിച്ചു

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കുട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിനെതിരെ കോൺഗ്രസിൽ ഭിന്നത. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർഥിയാക്കാത്തതിൽ ഡോ. പി സരിന് അതൃപ്തിയുണ്ട്. കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനറാണ് സരിൻ. ഇന്ന് 11.45ന് മാധ്യമങ്ങളെ കാണുമെന്ന് സരിൻ അറിയിച്ചിട്ടുണ്ട്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷ സരിന് ഉണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തെ സ്ഥാനാർഥിയായിരുന്നു സരിൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉറപ്പായ സമയം മുതൽ ഈ മേഖലയിൽ കേന്ദ്രീകരിച്ച് സരിൻ പ്രവർത്തനം തുടങ്ങിയിരുന്നു

പാലക്കാട് ജില്ലയിൽ നിന്നുള്ള സ്ഥാനാർഥിയുണ്ടാകുമെന്നും തനിക്ക് പരിഗണന ലഭിക്കുമെന്നുമായിരുന്നു സരിന്റെ പ്രതീക്ഷ. എന്നാൽ രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ സരിൻ കടുത്ത അതൃപ്തിയിലാണ്. ഇതോടെയാണ് ഇന്ന് വാർത്താ സമ്മേളനം വിളിച്ചത്.

Related Articles

Back to top button
error: Content is protected !!