Kerala
ചാണ്ടി ഉമ്മന്റെ അതൃപ്തിയിൽ പ്രതികരിക്കാതെ സതീശൻ; കെപിസിസി പ്രസിഡന്റ് പറയുമെന്ന് മറുപടി

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തനിക്ക് ചുമതല നൽകിയില്ലെന്ന് തുറന്നടിച്ച ചാണ്ടി ഉമ്മൻ എംഎൽഎയുടെ അതൃപ്തിയിൽ മറുപടി നൽകാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ കെപിസിസി പ്രസിഡന്റ് മറുപടി നൽകുമെന്നായിരുന്നു സതീശന്റെ മറുപടി. മാടായി കോളേജ് നിയമന വിവാദത്തോടും സതീശൻ പ്രതികരിച്ചില്ല
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചുമതല നൽകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ചാണ്ടി ഉമ്മൻ ഇന്ന് രംഗത്ത് വന്നത്. താനൊഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നു. അന്ന് പ്രതികരിക്കേണ്ടെന്ന് കരുതിയാണ് ഒന്നും പറയാതിരുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു
പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ച് നിർത്തി നേതൃത്വം മുന്നോട്ടു പോകണം. പുനഃസംഘടനയിൽ യുവാക്കൾക്ക് പ്രതിനിധ്യം ലഭിക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.