
മസ്‌കറ്റ്: അമിത വേഗത്തില്‍ തെറ്റായ ദിശയിലൂടെ വാഹനം ഓടിച്ച് നാലുപേരുടെ മരണത്തിനും 15 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ സംഭവത്തില്‍ ഇന്ത്യക്കാരനായ ഡ്രൈവര്‍ക്ക് രണ്ടുവര്‍ഷം തടവും മൂന്നു മാസത്തെ ഡ്രൈവിംഗ് വിലക്കും വിധിച്ച് ഒമാന്‍ കോടതി. മുഹമ്മദ് ഫറാസ് എന്ന ഇന്ത്യക്കാരനാണ് കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ അപകടവുമായി ഉണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് ഡ്രൈവര്‍ പരിഹാരം ഉണ്ടാക്കണമെന്നും ഇതിനായുള്ള പണം നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. പോലീസ് കസ്റ്റഡിയിലാണ് പ്രതി ഇപ്പോഴുള്ളത്. തടവ് കാലം കഴിഞ്ഞാല്‍ പ്രതിയെ നാടുകടത്തണമെന്നും കോടതി വിധിച്ചിട്ടുണ്ട്. അശ്രദ്ധമായും അപകടകരമാംവിധവും വാഹനം ഓടിക്കുന്നവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ് വിധിയെന്നും കോടതി വ്യക്തമാക്കി.