2026ലെ വാട്ടര്‍ ഡീസാലിനേഷന്‍ ഗ്ലോബല്‍ കോണ്‍ഗ്രസിന് സഊദി ആതിഥ്യമരുളും
റിയാദ്: 2026ല്‍ നടക്കുന്ന വാട്ടര്‍ ഡീസാലിനേഷന്‍ ഗ്ലോബല്‍ കോണ്‍ഗ്രസിന് സഊദി ആതിഥ്യമരുളുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്റെര്‍നാഷ്ണല്‍ ഡീസാലിനേഷന്‍ ആന്റ് റീയൂസ് അസോസിയേഷനാ(ഐഡിആര്‍എ)ണ് ആഗോള സമ്മേളനത്തിന് ആതിഥ്യമരുളാന്‍ സഊദിയെ തിരഞ്ഞെടുത്തത്. വെള്ളം നേരിടുന്ന വെല്ലുവിളികളും ഉപ്പുവെള്ളം ശുദ്ധീകരിക്കുന്ന പദ്ധതതികളുമെല്ലാമാവും സമ്മേളനം മുഖ്യമായും ചര്‍ച്ചെക്കടുക്കുക.
ഐഡിആര്‍എയുടെ അബുദാബിയില്‍ നടക്കുന്ന സമ്മേളനമാണ് സഊദിയെ അടുത്ത സമ്മേളനത്തിന്റെ അതിഥി രാജ്യമായി തെരഞ്ഞെടുത്തതെന്ന് സഊദി പ്രസ് ഏജന്‍സി വ്യക്തമാക്കി. ജലത്തിന്റെ ദൗര്‍ലഭ്യത്തെ അഭിമുഖീകരിക്കുകയെന്ന തീമിലാവും സഊദിയിലെ സമ്മേളനം നടക്കുക. കടല്‍ജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന ലോകത്തിലെ വന്‍കിട രാജ്യങ്ങളില്‍ ഒന്നാണ് സഊദിയെന്നും ലോകത്തിലെ മൊത്തം ഓരോ ദിവസത്തേയും എണ്ണ ഉല്‍പാദനത്തേക്കാള്‍ കൂടുതല്‍ ശുദ്ധജലം ദിനേന സഊദി ഉപ്പുവെള്ളം ശുദ്ധീകരിച്ച് ഉല്‍പാദിപ്പിക്കുന്നുണ്ടെന്നും സഊദി വാട്ടര്‍ അതോറിറ്റി വെളിപ്പെടുത്തി.