Kerala
എസ് ഡി പി ഐ നേതാവ് ഷാൻ വധക്കേസ്; പ്രതികളായ നാല് പേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
എസ് ഡി പി ഐ നേതാവ് ഷാൻ വധക്കേസിലെ നാല് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ആർഎസ്എസ്, ബിജെപി പ്രവർത്തകരായ പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് നാല് പേരും. പ്രതികൾക്ക് ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിലാണ് തീരുമാനം
മറ്റ് അഞ്ച് പ്രതികൾക്ക് ജാമ്യം നൽകിയത് ഹൈക്കോടതി ശരിവെച്ചു. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെഎസ് ഷാനിനെ ബിജെപി, ആർഎസ്എസ് പ്രവർത്തകർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
2021 ഡിസംബർ 18ന് രാത്രിയാണ് ഷാനെ കൊലപ്പെടുത്തുന്നത്. ആർഎസ്എസ്, ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രതികൾക്ക് ജാമ്യം ലഭിച്ചു.