National

ഷിരൂരിൽ അർജുനായുള്ള തെരച്ചിൽ തുടരുന്നു; നാവികസേനയും ഇന്ന് ദൗത്യത്തിൽ പങ്കെടുക്കും

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ തുടരുന്നു. പ്രാദേശിക മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘം, എൻഡിആർഎഫ്, എസ് ഡി ആർ എഫ് എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. നാവികസേനയും തെരച്ചിലിൽ പങ്കെടുക്കുമെന്നാണ് വിവരം

കാലാവസ്ഥയും ഒഴുക്കും അനുകൂലമെങ്കിൽ മാത്രമേ നാവിക സേനയുടെ ഡൈവിംഗ് സംഘം പുഴയിലിറങ്ങി മുങ്ങി പരിശോധന നടത്തുകയുള്ളു. നാവിക സേനയെ സഹായിക്കാനായി കരസേനയുടെ ചെറു ഹെലികോപ്റ്ററും തെരച്ചിലിന് എത്തും.

ഇന്നലെ ഈശ്വർ മാൽപെ നടത്തിയ തെരച്ചിലിൽ അർജുന്റെ ലോറിയിലെ ഹൈഡ്രോളിക് ജാക്കിയും ടാങ്കർ ലോറിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതിനാൽ തെരച്ചിൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷ

ലോറി ഉടമ മനാഫും അർജുന്റെ സഹോദരി ഭർത്താവ് ജിതിനും ഷിരൂരിലുണ്ട്. ഇന്നലെ കിട്ടിയ ഹ്രൈഡോളിക് ജാക്കി അർജുൻ ഓടിച്ചിരുന്ന ലോറിയിലേത് തന്നെയാണെന്ന് മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Back to top button