World

സെക്യുലറിസവും സോഷ്യലിസവും ഭരണഘടനയില്‍ നിന്ന് വെട്ടി നീക്കും; പ്രതിഷേധവുമായി മതതേരവാദികള്‍

തീരുമാനത്തിനെതിരെ മുന്‍ പ്രധാനമന്ത്രിയും രംഗത്ത്

ഇന്ത്യന്‍ ഭരണഘടനയുലേത് പോലെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ സെക്യുലറിസവും സോഷ്യലിസവും വെട്ടിമാറ്റാനുള്ള നീക്കവുമായി ബംഗ്ലാദേശ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ടതും എന്നാല്‍ ഇന്ത്യയടക്കമുള്ള അയല്‍രാജ്യങ്ങളെ ഭീതിപ്പെടുത്തുന്നതുമായി പരിഷ്‌കാരമാണ് ബംഗ്ലാദേശില്‍ കൊണ്ടുവരാന്‍ പോകുന്നത്.

ബംഗ്ലാദേശിലെ ഉന്നത നിയമ ഉദ്യോഗസ്ഥനായ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അസമാനാണ് രാജ്യത്തിന്റെ ഭരണഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചത്. ഒരു ഹൈക്കോടതി വാദത്തിനിടെ, രേഖയില്‍ പ്രതിപാദിച്ചിരിക്കുന്ന തത്വങ്ങളായ ‘മതേതരത്വവും’ ‘സോഷ്യലിസവും’ നീക്കം ചെയ്യണമെന്ന് അസസ്സമാന്‍ ആവശ്യപ്പെട്ടു.2011-ല്‍ മുന്‍ അവാമി ലീഗ് സര്‍ക്കാര്‍ നടപ്പാക്കിയ 15-ാം ഭേദഗതിയുടെ സാധുത ചോദ്യം ചെയ്തുള്ള റിട്ട് ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് വാദം കേള്‍ക്കുന്നത്.മതേതരത്വം ഒരു ഭരണകൂട തത്വമായി പുനഃസ്ഥാപിക്കുന്നതും ഷെയ്ഖ് മുജീബുര്‍ റഹ്‌മാനെ രാഷ്ട്രപിതാവായി നിയമിക്കുന്നതും ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ ഈ ഭേദഗതി വരുത്തി. എന്നിരുന്നാലും, നിലവിലെ ഇടക്കാല സര്‍ക്കാര്‍, ഭേദഗതിയിലെ മിക്ക വ്യവസ്ഥകളും മറികടക്കാന്‍ ശ്രമിക്കുന്നുണ്ട്.

 

Related Articles

Back to top button