National
കടുത്ത നെഞ്ചുവേദന; ഉപരാഷട്രപതി ജഗദീപ് ധന്‍കറിനെ എയിംസില്‍ പ്രവേശിപ്പിച്ചു: ആരോഗ്യനില തൃപ്‌തികരം

ന്യൂഡല്‍ഹി: ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിനെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെയും തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളെയും തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
ധന്‍കറിനെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എയിംസിലെ ഹൃദ്രോഗവിഭാഗം തലവന്‍ ഡോ.രാജീവ് നാരംഗിന്‍റെ മേല്‍നോട്ടത്തിലാണ് ചികിത്സ. അദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്‌തികരമാണ്. നിരീക്ഷണം തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഒരു സംഘം വിദഗ്ദ്ധരായ ഡോക്‌ടര്‍മാരാണ് അദ്ദേഹത്തെ പരിചരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ എയിംസിലെത്തി ധന്‍കറിന്‍റെ ആരോഗ്യനില വിലയിരുത്തി.