Movies

തെറി കേള്‍ക്കാന്‍ ഇനിയില്ല; ബാക്കി തെറി രാഹുല്‍ ഈശ്വര്‍ കേള്‍ക്കട്ടെ; ദിലീപിനെ അനുകൂലിക്കാന്‍ ഇനി ശാന്തിവിള ചാനലിലേക്കില്ല

അക്രമിക്കപ്പെട്ട നടിയെ പരിഹസിച്ച് വീണ്ടും ശാന്തിവിള

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അനുകൂലിക്കാന്‍ ഇനി ചാനല്‍ ചര്‍ച്ചകളിലേക്കില്ലെന്നും തെറി കേള്‍ക്കാന്‍ രാഹുല്‍ ഈശ്വര്‍ ഉണ്ടാകുമെന്നും ശാന്തിവിള ദിനേശം. ദിലീപിനെ അനുകൂലിച്ച് നിരന്തരം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ശാന്തിവിള നടിക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍, ദിലീപ് വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ അവതാരകര്‍ മര്യാത പാലിക്കുന്നില്ലെന്നും ഇത് അംഗീകരിക്കാനാകില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

കൂടാതെ നടിക്ക് രാഷ്ട്രപതിയെ പോലും ഇനി വിശ്വാസമുണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ്‌സ് ക്യാമറ അക്ഷനിലൂടെയാണ് ശാന്തിവിള ഇക്കാര്യം വ്യക്തമാക്കിയത്.

നടി ആക്രമിക്കപ്പെട്ട കേസ് കഴിഞ്ഞ കുറേ വര്‍ഷമായി മുടങ്ങാതെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിക്കൊണ്ടിരുന്ന സമയത്ത് ചാനല്‍ നിലനിന്നത് തന്നെ ദിലീപ് ഉണ്ടായിരുന്നതുകൊണ്ടാണ്. എല്ലാ രാത്രികളിലും ദിലീപിനെ തെറിവിളിക്കുകയായിരുന്നു.

ഒരു ഇടവേളക്ക് ശേഷം നടി ആക്രമിക്കപ്പെട്ട കേസ് ഇപ്പോള്‍ വീണ്ടും ചര്‍ച്ച വിഷയമായി മാറിയിരിക്കുകയാണ്.മെിവേശ്ശഹമറശഹലലുഅതിജീവിതയെന്ന് വിളിക്കേണ്ടെന്ന് ആക്രമണത്തിന് ഇരയായ നടി പറയുന്നുണ്ടെങ്കിലും കേസ് വരാതിരിക്കാന്‍ അങ്ങനെ തന്നെയെ വിളിക്കാന്‍ സാധിക്കുകയുള്ളു. സുപ്രീംകോടതി പോലും ശരിയല്ലെന്ന് പറഞ്ഞുകൊണ്ട് രാഷ്ട്രപതിക്ക് പരാതി കൊടുത്തിരിക്കുകയാണ്.

നമ്മുടെ നിയമ സംവിധാനത്തെയൊക്കെ ഇങ്ങനെ കൊഞ്ഞനം കുത്തുകയാണ്. വിചാരണ കോടതി ശരിയല്ല, ഹൈക്കോടതി ശരിയല്ല, ഒടുവില്‍ സുപ്രീംകോടതിയും ശരില്ല, അതുകൊണ്ട് രാഷ്ട്രപതി ഇടപെടണമെന്നാണ് പറയുന്നത്. ഇനി അവരും ഇടപെട്ടില്ലെങ്കില്‍ രാഷ്ട്രപതിയും ശരിയല്ലെന്നും പറഞ്ഞേക്കുമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.

അടച്ചിട്ട കോടതി മുറിയില്‍ ഒരു വനിതാ ജഡ്ജി വാദം കേള്‍ക്കണം, ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ കേസ് അന്വേഷിക്കണമെന്നൊക്കെ പറഞ്ഞ കുട്ടി ഇപ്പോള്‍ പറയുന്നത് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നാണ്. ഇതിനെക്കുറിച്ചെല്ലാമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹം പറയുന്നു.

Related Articles

Back to top button
error: Content is protected !!