Kerala

അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; തെരച്ചിൽ തുടരുന്നു

പത്തനംതിട്ട അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്‌സൽ അജി എന്ന വിദ്യാർഥിയുടെ മൃതദേഹമാണ് ലഭിച്ചത്.

മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണ്. പത്തനംതിട്ട കല്ലറ കടവിലാണ് അപകടമുണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് ഒഴുക്കിൽപ്പെട്ടത്

ഫയർഫോഴ്‌സ് സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്. അജീബ്-സലീന ദമ്പതികളുടെ ഏക മകനാണ് മരിച്ച അജ്‌സൽ അജി

Related Articles

Back to top button
error: Content is protected !!