National
ശുഭാംശു ശുക്ലയെ പാർലമെന്റിൽ ഇന്ന് ആദരിക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ദൗത്യം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പാർലമെന്റിൽ ശുഭാംശുവിനെ എംപിമാരുടെ നേതൃത്വത്തിൽ ആദരിക്കും. ബഹിരാകാശ യാത്രയെ കുറിച്ച് പ്രത്യേക ചർച്ചയും നടക്കും
2047 വികസിക ഭാരതം എന്ന നേട്ടത്തിലേക്ക് ബഹിരാകാശ ദൗത്യങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും ചർച്ചയിൽ പരാമർശമുണ്ടാകും. ഓഗസ്റ്റ് 23ന് ദേശീയ ബഹിരാകാശ ദിനാഘോഷത്തിൽ ശുഭാംശു ശുക്ല മുഖ്യാതിഥിയായി പങ്കെടുക്കും
ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായാണ് ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിൽ എത്തിയത്. ജൂൺ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ അദ്ദേഹം 18 ദിവസം അവിടെ തങ്ങി ജൂലൈ 15നാണ് തിരികെ എത്തിയത്.