Kerala
ബാബുരാജ് അമ്മയുടെ ആക്ടിംഗ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് ശ്വേത മേനോൻ
നടൻ ബാബുരാജ് അമ്മ സംഘടനയുടെ ആക്ടിംഗ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് നടി ശ്വേത മേനോൻ. ആരോപണം വന്നാൽ ആരായാലും ആ സ്ഥാനത്ത് നിന്ന് മാറി നിൽക്കണം. അതിൽ ജൂനിയർ എന്നോ സീനിയർ എന്നോ വ്യത്യാസമില്ലെന്ന് ശ്വേത മേനോൻ പറഞ്ഞു. ബാബുരാജ് ശാരീരികമായി ഉപദ്രവിച്ചതായി ജൂനിയർ ആർട്ടിസ്റ്റ് ആരോപണം ഉന്നയിച്ചിരുന്നു
അമ്മയുടെ ഭാരവാഹിത്വം ഒഴിയാനുള്ള സിദ്ധിഖിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു. ആരോപണം വരുമ്പോൽ സ്ഥാനത്ത് നിന്ന് മാറി നിൽക്കുന്നതാണ് ഉചിതം. നിയമത്തെ നമ്മൾ ബഹുമാനിക്കണം. അതിൽ സീനിയർ എന്നോ ജൂനിയർ എന്നോ വ്യത്യാസമില്ല
താൻ ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്താനാണ് ആരോപണം ഉന്നയിക്കുന്നതെന്ന ബാബുരാജിന്റെ വാദത്തെയും ശ്വേത മേനോൻ തല്ളി. ആരാണ് തടയുന്നതെന്ന് അത് പറഞ്ഞ ആളുകളോട് ചോദിക്കണം. ഒരാളുടെ മേൽ സംശയമുണ്ടെങ്കിൽ ആ പേര് പറയണമെന്നും ശ്വേത പറഞ്ഞു.