Kerala
കസ്റ്റഡിയിലെടുത്ത പ്രതിയുമായി പോകുന്നതിനിടെ ഒറ്റപ്പാലത്ത് എസ് ഐക്ക് നേരെ ആക്രമണം

പാലക്കാട് ഒറ്റപ്പാലത്ത് പ്രതിയെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ എസ് ഐക്ക് നേരെ ആക്രമണം. ഗ്രേഡ് എസ് ഐ രാജ് നാരായണന് നേർക്കാണ് ആക്രമണം നടന്നത്.
അടിപിടി കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അക്ബർ എന്ന പ്രതിയുമായി മടങ്ങുന്നതിനിടെയാണ് സംഭവം. രണ്ട് പേർ ചേർന്ന് പോലീസ് വാഹനം തടഞ്ഞുനിർത്തി എസ് ഐയെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ മീറ്റ്‌ന സ്വദേശികളായ വിവേക്, ഷിബു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊട്ടിയ ഓടും മറ്റ് ആയുധങ്ങളുമൊക്കെ വെച്ചാണ് ഇവർ എസ് ഐയെ ആക്രമിച്ചത്. പരുക്കേറ്റ എസ് ഐ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്