ആയാള്‍ക്കൊരു ചെറിയ വിശ്രമം കൊടുക്കൂ; മുഹമ്മദ് സിറാജിനെ പുറത്താക്കണമെന്ന് സുനില്‍ ഗാവസ്‌കര്‍
അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകര്‍
ജസ്പ്രീത് ബുംറക്കൊപ്പം കട്ടക്ക് കൂടെ നില്‍ക്കുന്ന ഇന്ത്യന്‍ ടീമിന്റെ അഗ്രസീവ് പ്ലയര്‍ മുഹമ്മദ് സിറാജിനെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് മുന്‍ ക്രിക്കറ്റ് ഇതിഹാസവും ക്രിക്കറ്റ് വിദഗ്ധനുമായ സുനില്‍ ഗാവസ്‌കര്‍. കഴിഞ്ഞ മത്സരങ്ങളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച സിറാജ് നാലാം ടെസ്റ്റില്‍ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ സാഹചര്യത്തിലാണ് സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഒരു ചെറിയ വിശ്രമം അദ്ദേഹത്തിന് അനിവാര്യമാണ്. ഇപ്പോള്‍ വിശ്രമം എടുത്തില്ലെങ്കില്‍ അദ്ദേഹം ടീമില്‍ നിന്ന് എന്നന്നേക്കുമായി പുറത്താകുമെന്ന് അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കണമെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി.
മുഹമ്മദ് സിറാജ് മോശം പ്രകടനമാണ് നടത്തുന്നത്. കുറച്ച് മത്സരങ്ങളിലെ വിശ്രമത്തിനും അപ്പുറം സിറാജ് നടത്തുന്നത് മോശം പ്രകടനമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിറാജിന് പകരമായി പ്രസിദ് കൃഷ്ണയെയോ ഹര്‍ഷിത് റാണയെയോ ടീമില്‍ ഉള്‍പ്പെടുത്താമെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി.
ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഇതുവരെ നാല് മത്സരങ്ങളില്‍ നിന്നായി 14 വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ 23 ഓവര്‍ പന്തെറിഞ്ഞ സിറാജിന് വിക്കറ്റൊന്നും ലഭിച്ചില്ല. 4.07 ആണ് ബൗളിങ് എക്കണോമി. പരമ്പരയില്‍ 4.08 എക്കണോമിയിലാണ് സിറാജ് പന്തെറിയുന്നത്.
അഗ്രസീവ് ഗെയിമില്‍ മുന്നിലാണെങ്കിലും വിക്കറ്റെടുക്കുന്നതിലും റണ്‍സ് കൊടുക്കാതിരിക്കുന്നതിലും ബുംറയേക്കാളും എത്രയോ പിന്നിലാണ് മുഹമ്മദ് സിറാജ്. ഇതോടെ ആരാധകര്‍ക്കിടയിലും സിറാജിനെതിരെ രോഷം ഉയര്‍ന്നിരുന്നു. എന്നാല്‍, സുനില്‍ ഗാവസ്‌കറിന്റെ പ്രസ്താവന ഇന്ത്യന്‍ ക്രിക്കറ്റ് മാനേജ്‌മെന്റ് ഗൗരവത്തിലെടുക്കുമെന്ന് തന്നെയാണ് കരുതുന്നത്.