Kerala

റെയിൽവേ വികസനത്തിൽ മെല്ലെപ്പോക്ക്; കേരള സർക്കാർ സഹകരിക്കുന്നില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ലോക്‌സഭയിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ റെയിൽവെ വികസനത്തിന് സംസ്ഥാന സർക്കാർ സഹകരണമില്ല. ഭൂമി ഏറ്റെടുക്കലിൽ സർക്കാരിന് മെല്ലെപ്പോക്കെന്നും അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി. ഹൈബി ഈഡൻ എംപിയുടെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകികൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ ആരോപണം.

കേരളത്തിലെ റെയിൽവേ വികസന പദ്ധതികൾക്കു വേണ്ടി 470 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് 2,100 കോടിയിലധികം രൂപ സംസ്ഥാന സർക്കാരിനു കൈമാറിയതായും 64 ഹെക്ടർ മാത്രമാണ് ഇതുവരെ ഏറ്റെടുത്തതെന്നും ഭൂമി ഏറ്റെടുക്കലിനു വേഗം കൂട്ടണമെന്നും മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്തിൽ കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ആവശ്യമായ ഭൂമി ഏറ്റെടുക്കാത്തതിനാൽ സംസ്ഥാനത്തെ മിക്ക റെയിൽവേ പദ്ധതികളും മുന്നോട്ടുപോകുന്നില്ലെന്നും കേന്ദ്ര മന്ത്രി കത്തിൽ ചൂണ്ടിക്കാണിച്ചത് ഗൗരവതരമായ കാര്യമായിരുന്നു.

 

Related Articles

Back to top button