നേതൃമാറ്റത്തിന് പിന്നിൽ മറ്റാരുടെയോ വക്രബുദ്ധി; അതൃപ്തി പരസ്യമാക്കി സുധാകരൻ

കെപിസിസി നേതൃമാറ്റത്തിലുള്ള അതൃപ്തി തുറന്നു പറഞ്ഞ് കെ സുധാകരൻ. അധ്യക്ഷസ്ഥാനത്ത് നിന്ന് മാറണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ല. നേരത്തെ അറിയിക്കാതെയുള്ള തീരുമാനം മാനസിക പ്രയാസമുണ്ടാക്കി. രാഹുൽ ഗാന്ധിയും ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ നേതൃമാറ്റം ചർച്ചയായില്ല
നേതൃമാറ്റ തീരുമാനത്തിന് പിന്നിൽ മറ്റാരുടെയൊക്കെയോ വക്രബുദ്ധിയുണ്ട്. തന്നെ മാറ്റണമെന്ന് നിർബന്ധം പിടിച്ചത് ദീപാ ദാസ് മുൻഷിയാണ്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് അവർ റിപ്പോർട്ട് നൽകി. ദീപാ ദാസ് മുൻഷി ആരുടെയോ കയ്യിലെ കളിപ്പാവയാണ്
സണ്ണി ജോസഫ് തന്റെ നോമിനി അല്ല. കോൺഗ്രസിൽ സണ്ണിയെ ഉയർത്തി കൊണ്ടുവന്നത് താനാണ്. സഹോദരതുല്യമായ ബന്ധമാണ് സണ്ണിയുമായുള്ളത്. സണ്ണി ക്രൈസ്തവ സഭയുടെ പ്രതിനിധിയല്ല. കെപിസിസി പ്രസിഡന്റിനെ മാറ്റുമ്പോൾ പ്രതിപക്ഷ നേതാവിനെ കൂടി മാറ്റുകയാണ് പതിവ്. എന്നാൽ അതുണ്ടായില്ലെന്നും സുധാകരൻ പറഞ്ഞു