അച്ഛൻ നിർത്തിയിടത്തു നിന്ന് ആരംഭിക്കാൻ മകൻ; വിജയുടെ മകൻ ജേസൺ സഞ്ജയ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ എത്തി

ഇളയദളപതിയുടെ പുത്രൻ സിനിമയിലേക്ക് എത്തുന്നു. സ്ക്രീനിനു മുന്നിലേക്കല്ല, ക്യാമറക്കു പുറകിലാണ് ജേസൺ സഞ്ജയ് തന്റെ ഒപ്പ് ചാർത്താൻ എത്തുന്നത്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എ സുബാസ്കരൻ ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ നിർമ്മിക്കുക.
സന്ദീപ് കിഷൻ നായകനായെത്തുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരെ പറ്റിയുള്ള വിവരങ്ങൾ മോഷൻ പോസ്റ്ററിലൂടെയാണ് പങ്കുവെച്ചത്. ജേസൺ കഥ അവതരിപ്പിച്ചപ്പോൾ അതിൽ പുതുമ അനുഭവപെട്ടു അതാണ് സിനിമ നിർമിക്കാൻ പ്രചോദനമായതെന്നും. തങ്ങളുടെ പ്രൊഡക്ഷൻ ഹൗസ് എല്ലായ്പ്പോഴും നല്ല കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കാൻ പരിശ്രമിച്ചിട്ടുണ്ടെന്നും ലൈക്ക പ്രൊഡക്ഷൻസിലെ ജികെഎം തമിഴ്കുമരൻ പറഞ്ഞു.
തമൻ എസ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. പ്രവീൺ കെ എൽ ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. കോ -ഡയറക്ടർ- സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ- ട്യൂണേ ജോൺ, വി എഫ് എക്സ്- ഹരിഹരസുതൻ, സ്റ്റിൽസ്- അരുൺ പ്രസാദ് (മോഷൻ പോസ്റ്റർ), പിആർഒ- ശബരി.