Kerala
തൃശ്ശൂർ പൂരം നിയന്ത്രണങ്ങളിൽ എഡിജിപി ഇടപെട്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
തൃശ്ശൂർ പൂരം നിയന്ത്രണങ്ങളിൽ എഡിജിപി ഇടപെട്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പൂരത്തിന് നിയന്ത്രണങ്ങൾ നിർദേശിച്ചത് എഡിജിപിയാണ്. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
എഡിജിപി തൃശ്ശൂരിൽ തങ്ങിയത് രണ്ട് ദിവസമാണ്. പൂരം ദിവസവും തലേ ദിവസവും. പൂരം കലങ്ങിയപ്പോൾ സ്ഥലത്ത് എത്തി. പുലർച്ചെ മടങ്ങിയ എഡിജിപി പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആക്കി. എഡിജിപി തങ്ങിയത് തൃശ്ശൂർ പോലീസ് അക്കാദമിയിലാണെന്നും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു
അതേസമയം പൂരം കലക്കിയതുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാർ നൽകിയ അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് സർക്കാരിന് കൈമാറും. ഡിജിപിയുടെ കുറിപ്പോടെയാകും റിപ്പോർട്ട് സർക്കാരിന് കൈമാറുക.