അടിക്ക് തിരിച്ചടി; 38 റൺസിനിടെ ഓസ്ട്രേലിയയുടെ അഞ്ച് വിക്കറ്റുകൾ പിഴുത് ഇന്ത്യൻ പേസർമാർ
പെർത്ത് ടെസ്റ്റിൽ ഓസ്ട്രേലിയക്കും ബാറ്റിംഗ് തകർച്ച. ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 150 റൺസിനെതിരെ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് 38 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. മൂന്ന് വിക്കറ്റെടുത്ത ഇന്ത്യൻ നായകൻ ജസ്പ്രീത് ബുമ്രയാണ് ഓസീസ് നിരയുടെ നട്ടെല്ലൊടിച്ചത്. ബുമ്ര മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജും ഹർഷിത് റാണയും ഓരോ വിക്കറ്റെടുത്തു. 10 റൺസെടുത്ത നഥാൻ മക്സീനിയാണ് ആദ്യം പുറത്തായത്. പിന്നാലെ 8 റൺെസടുത്ത ഉസ്മാൻ ഖവാജയും വീണു. സ്മിത്ത് നേരിട്ട ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്കായി പുറത്തായി. 11 റൺസെടുത്ത ട്രാവിസ് ഹെഡിനെ ഹർഷിത് റാണയാണ് പുറത്താക്കിയത്. 6 റൺസെടുത്ത മിച്ചൽ മാർഷിനെ സിറാജും പുറത്താക്കി. നിലവിൽ ഓസ്ട്രേലിയ 5ന് 42 റൺസ് എന്ന നിലയിലാണ്. മൂന്ന് റൺസുമായി അലക്സ് ക്യാരിയും 2 റണ്ഡസുമായി ലാബുഷെയ്നുമാണ് ക്രീസിൽ
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കൂട്ടത്തകർച്ചക്കിടയിലും ടി20 പ്രകടനവുമായി റിഷഭ് പന്ത്; ഇന്ത്യക്ക് രണ്ടാമിന്നിംഗ്സിൽ 6 വിക്കറ്റുകൾ നഷ്ടം

സിഡ്നിയിൽ തീ പാറും പോരാട്ടം; തിരിച്ചടിച്ച് ഇന്ത്യ, ഓസീസിന്റെ 6 വിക്കറ്റുകൾ വീണു

സിഡ്നി ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; രോഹിത് ഇല്ല, ഇന്ത്യയെ നയിക്കുന്നത് ബുമ്ര
സിഡ്നി ടെസ്റ്റിന് ശേഷം രോഹിത് വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്; ബിസിസിഐയുമായി ചർച്ച നടത്തി

ഒന്നും വിലപ്പോയില്ല, ഒടുവിൽ മെൽബണിൽ മുട്ടുകുത്തി ഇന്ത്യ; തോൽവി 184 റൺസിന്
