നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യക്ക് ഒരു ചാന്‍സ് കൂടി
മുംബൈ: വാംഗഡെ സ്റ്റേഡിയത്തില്‍ ഒടുവില്‍ ഇന്ത്യന്‍ ദിനം വരുമെന്ന് പ്രതീക്ഷ. പരമ്പര നഷ്ടപ്പെട്ടെങ്കിലും അവസാന ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനോട് ജയിക്കാനുള്ള സാധ്യതയാണ് ഇന്ത്യക്ക് മുന്നില്‍ കൈവന്നിരിക്കുന്നത്. രണ്ടാം ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റിന് 171 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കറക്കി വീഴ്ത്തിയ മത്സരത്തില്‍ രവീന്ദ്ര ജഡേജ നാലും അശ്വിന് മൂന്ന് വിക്കറ്റും നേടി. അകാശ് ദീപും വാഷിംഗ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതം നേടി. കേവലം 143 റണ്‍സിന്റെ ലീഡ് മാത്രമാണ് ന്യൂസിലാന്‍ഡിനുള്ളത്. ന്യൂസിലാന്‍ഡിന്റെ ബാറ്റിംഗ് നിരയില്‍ വില്‍ യംഗ് 51 (100) മാത്രമാണ് തിളങ്ങിയത്. ഇന്ത്യന്‍ ബാറ്റിംഗ് നിര ശ്രദ്ധയോടെ കളിച്ചാല്‍ ഇന്ത്യക്ക് വിജയം സുനിശ്ചിതമാണ്. അങ്ങനെയെങ്കില്‍ വലിയ നാണക്കേടില്‍ നിന്ന് ഇന്ത്യക്ക് രക്ഷപ്പെടാം.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ശുഭമായി തുടങ്ങി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ മികച്ച വിജയം

ആദ്യ കളിയില്‍ രോഹിത് തഴയുക ആരെയെല്ലാം; ഗംഭീറിന്റെ ഫേവറിറ്റും

കോലിയെ കണ്ട് ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങി ആരാധകന്; കാലിലേക്ക് വീണ് യുവാവ്, കൂമ്പിനിടിച്ച് പോലീസ്; വീഡിയോ

12 വര്‍ഷത്തിന് ശേഷം കോലി രഞ്ജി ട്രോഫിയില്‍; കളിയില്ലെങ്കിലും കോലിയെ കാണാന്‍ ഗ്യാലറി നിറഞ്ഞു കവിഞ്ഞു

സഞ്ജുവിന്റെ മോശം പ്രകടനത്തില്‍ ലോട്ടറി അടിക്കാനിരിക്കുന്നത് ആര്‍ക്ക്
