വിലക്ക് നേരിട്ടതിൽ അത്ഭുതമില്ല; ബിജെപിയിൽ ചേർന്നാൽ പിൻവലിച്ചോളുമെന്ന് ബജ്‌റംഗ് പുനിയ
ഉത്തേജക പരിശോധനക്ക് സാമ്പിൾ നൽകിയില്ലെന്ന് ആരോപിച്ച് നാല് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ഗുസ്തി താരം ബജ്‌റംഗ് പുനിയ. വിലക്ക് നേരിട്ടതിൽ അത്ഭുതമില്ല. ബിജെപിയിൽ ചേർന്നാൽ വിലക്ക് പിൻവലിക്കുമെന്നും പുനിയ പറഞ്ഞു വ്യക്തിവൈരാഗ്യത്തിന്റെയും എനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെയും ഫലമാണ് ഈ നാല് വർഷത്തെ വിലക്ക്. വനിതാ ഗുസ്തി താരങ്ങളെ പിന്തുണച്ച് ഞങ്ങൾ നേതൃത്വം നൽകിയ പോരാട്ടത്തോടുള്ള പ്രതികാരമാണ് ഈ നടപടി. ആ പോരാട്ടത്തിൽ അനീതിക്കെതിരെയാണ് ഞങ്ങൾ ശബ്ദമുയർത്തിയത് ബിജെപി സർക്കാരും ഫെഡറേഷനും ചേർന്ന് എന്നെ കുടുക്കാനും എന്റെ കരിയർ തകർക്കാനും ഗൂഢാലോചന നടത്തി. ഈ തീരുമാനം ന്യായമല്ല. എന്നെയും എന്നെപ്പോലുള്ള കായിക താരങ്ങളെയും നിശബ്ദരാക്കാനുള്ള ശ്രമമാണിതെന്നും ബജ്‌റംഗ് പുനിയ പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയുടെ അഭിമാന താരം ബജ്‌റംഗ് പുനിയക്ക് നാല് വർഷം വിലക്കേർപ്പെടുത്തി നാഡ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തി

പോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും

തുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യത
