Wednesday, 11 November 2026 About Us · Contact Us

എട മോനെ…ചെക്കന്‍ വീണ്ടും പൊളിച്ചു; സെഞ്ച്വറി അടിച്ച് സഞ്ജു

ജോഹന്നാസ്ബര്‍ഗ്: ഒരൊറ്റ കളി മാത്രമെ ജയിച്ചുള്ളു. രണ്ട് കളിയില്‍ തന്നെ ഡക്കാക്കി. ആ ദേഷ്യം സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയോട് തീര്‍ത്തു. അടിയോടടിയെന്ന് പറഞ്ഞാല്‍ ഇതാണ്. തിലക് വര്‍മയും സഞ്ജു സാംസണും ചേര്‍ന്ന് ആതിഥേയര്‍ക്ക് നല്ല വിരുന്നാണ് ഒരുക്കിയത്. രണ്ട് പേരും സെഞ്ച്വറിക്ക് വേണ്ടി മത്സരിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 250ഉം കടന്നു. എട്ട് സിക്‌സും അഞ്ച് ഫോറുമായി 51 പന്തില്‍ സഞ്ജു സെഞ്ച്വറി അടിച്ചപ്പോള്‍ ഒമ്പത് സിക്‌സും ആറ് ഫോറുമായി 42 പന്തില്‍ തിലക് വര്‍മയും സെഞ്ച്വറി നേടി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ