ദുലീപ് ട്രോഫിയിൽ സഞ്ജു സാംസണ് 94 പന്തിൽ സെഞ്ച്വറി; ഇന്ത്യ ഡി 349ന് പുറത്തായി
ദുലീപ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ ബിക്കെതിരായ മത്സരത്തിൽ ഇന്ത്യ ഡി 349 റൺസിന് പുറത്തായി. സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനമാണ് ഇന്ത്യ ഡിക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 94 പന്തിലായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറി പിറന്നത്. ടി20 ശൈലിയിൽ ബാറ്റ് വീശിയ സഞ്ജു മൂന്ന് സിക്സും 12 ഫോറും സഹിതം 101 പന്തിൽ 106 റൺസെടുത്ത് പുറത്തായി ദേവ്ദത്ത് പടിക്കൽ 50 റൺസും ശ്രീകർ ഭരത് 52 റൺസും റിക്കി ഭുയ് 56 റൺസുമെടുത്തു. നായകൻ ശ്രേയസ് അയ്യർ വീണ്ടും നിരാശപ്പെടുത്തി. അഞ്ച് പന്തുകൾ നേരിട്ട ശ്രേയസ് പൂജ്യത്തിന് പുറത്തായി. ശരൺഷ് ജെയിന് 26 റൺസും സൗരഭ് കുമാർ 13 റൺസുമെടുത്തു. ഇന്ത്യ ബിക്കായി നവ്ദീപ് സൈനി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. രാഹുൽ ചാഹർ മൂന്ന് വിക്കറ്റുകളും മുകേഷ് കുമാർ ഒരു വിക്കറ്റുമെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ബി നിലവിൽ വിക്കറ്റ് നഷ്ടമില്ലാതെ 24 റൺസ് എന്ന നിലയിലാണ്
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഇതോടെ സഞ്ജു തീര്‍ന്നു; ഇനി രഞ്ജി കളിച്ചു തുടങ്ങാം

സഞ്ജുവിന്റെ മോശം പ്രകടനത്തില്‍ ലോട്ടറി അടിക്കാനിരിക്കുന്നത് ആര്‍ക്ക്

വീണ്ടും സഞ്ജുവിന്റെ വില്ലനായി ആര്‍ച്ചര്‍; മൂന്ന് റണ്‍സില്‍ ഒടുങ്ങി

ആര്‍ച്ചറിന്റെ ബൗളിംഗില്‍ വീണ്ടും വീണു; അഞ്ചില്‍ ഒടുങ്ങി സഞ്ജു

വീണ്ടും ബോളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ
