Wednesday, 11 November 2026 About Us · Contact Us

ആരാടാ അവനെ ഐപിഎല്ലില്‍ ലേലത്തിനിട്ടത്…; വീണ്ടും അടിച്ച് കയറി രഹാനെ

ഐ പി എല്ലില്‍ തങ്ങളുടെ ടീമിനൊപ്പം നിലനിര്‍ത്താതെ അജിങ്ക്യ രഹാനെയെ ലേലത്തിനിട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്രതിനിധികള്‍ ലജ്ജിക്കുന്നുണ്ടാകും. ഒരു താരത്തിനും കഴിയാത്ത മികച്ച ഫോം നിലനിര്‍ത്തിക്കൊണ്ട് മുഷ്താഖ് അലി ട്രോഫിയില്‍ അടിച്ചു കസറുകയാണ് രഹാനെ. ഐ പി എൽ ലേലത്തിൽ ആരും വാങ്ങാതെ ആദ്യഘട്ടത്തിൽ അൺസോൾഡായ താരത്തെ പിന്നീട് അടിസ്ഥാന വില നൽകി കൊൽക്കത്ത വാങ്ങുകയായിരുന്നു. അവസാനം കളിച്ച ആറ് ടി20യിലും അര്‍ധ സെഞ്ച്വറി നേടിയ താരം മൂന്നിലും 80ന് പുറത്താണ് സ്‌കോര്‍. ഇതില്‍ രണ്ട് കളിയില്‍ 95ഉം 98മാണ് സ്‌കോര്‍. ഹാര്‍ദിക് പാണ്ഡ്യയടങ്ങുന്ന കരുത്തരായ ബറോഡ ടീമിനെ രഹാനെയുടെ കരുത്തിലാണ് മുംബൈ തോല്‍പ്പിച്ചത്. 16 പന്തുകള്‍ ബാക്കി നില്‍ക്കെ ആറ് വിക്കറ്റിന്റെ അതിഗംഭീരമായ വിജയം തന്നെ മുംബൈ കൊയ്‌തെടുത്തു. ആദ്യം ബാറ്റ് ചെയ്ത ബറോഡക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 17.2 ഓവറില്‍ ലക്ഷ്യം കണ്ടു. ഓപ്പണറായ രഹാനെ അടിച്ചെടുത്തത് 98 റണ്‍സാണ്. അതും വെറും 56 പന്തില്‍ നിന്ന്. 11 ഫോറും അഞ്ച് സിക്‌സറുമായി താരം അതിഗംഭീര പെര്‍ഫോമന്‍സ് തന്നെയാണ് കാഴ്ചവെച്ചത്. മുംബൈയുടെ ക്യാപ്റ്റനും മറ്റൊരു ഇന്ത്യന്‍ താരവുമായ ശ്രേയസ് അയ്യര്‍ 30 പന്തില്‍ 46 റണ്‍സെടുത്ത് രഹാനെക്ക് കൂട്ടായി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മഹാരാഷ്ട്രയിൽ കനത്ത മഴയും ഉരുൾപൊട്ടലും: മുംബൈ-പൂനെ എക്സ്പ്രസ് വേ അടച്ചു; ട്രെയിനുകൾ റദ്ദാക്കി, ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു

മഹാരാഷ്ട്രയിൽ കനത്ത മഴയും ഉരുൾപൊട്ടലും: മുംബൈ-പൂനെ എക്സ്പ്രസ് വേ അടച്ചു; ട്രെയിനുകൾ റദ്ദാക്കി, ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു

06 Jul 2026
രഞ്ജി കളിക്കാന്‍ കൂട്ടാക്കാതെ രോഹിത്തും സംഘവും മുങ്ങി

രഞ്ജി കളിക്കാന്‍ കൂട്ടാക്കാതെ രോഹിത്തും സംഘവും മുങ്ങി

30 Jan 2025

കോലിക്ക് വിരമിക്കാനൊന്നും ഒരുക്കമില്ലേ…; രഞ്ജി ട്രോഫിയില്‍ കളിച്ച് ഫോം തിരിച്ചു പിടിക്കാന്‍ നീക്കം

14 Jan 2025

ആര്‍ സി ബിക്കാരെ ഇക്കൊല്ലവും നിങ്ങള്‍ക്ക് പ്രതീക്ഷ വേണ്ട; ഐ പി എല്‍ കപ്പ് ബെംഗളൂരുവിന് കിട്ടില്ല

12 Jan 2025

വേനലവധി ഇനി ഐ പി എല്‍ കൊണ്ടുപോകും; മാമാങ്കം മാര്‍ച്ച് 21 മുതല്‍; ഫൈനല്‍ മെയ് 25ന്

12 Jan 2025

വിവാഹ വാര്‍ഷികം ആഘോഷിച്ചു; പിന്നാലെ വിവാഹ വസ്ത്രം ധരിച്ച് ദമ്പതികള്‍ ജീവനൊടുക്കി

09 Jan 2025