ലോക ചെസ് ചാമ്പ്യൻ ഗുകേഷ് നാട്ടിൽ തിരിച്ചെത്തി; ചെന്നൈയിൽ വൻ സ്വീകരണം
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ജേതാവായ ദൊമ്മരാജു ഗുകേഷിന് ചെന്നൈയിൽ വൻ സ്വീകരണം. സിംഗപ്പൂരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയ നാട്ടിലെത്തിയ ഗുകേഷിന് ചെന്നൈ വിമാനത്താവളത്തിൽ അധികൃതരും ആരാധകരും ചേർന്ന് വൻ സ്വീകരണമാണ് ഒരുക്കിയത് സായ് അധികൃതരും വേലമ്മാൾ സ്കൂളിലെ അധ്യാപകരും ചേർന്ന് ഗുകേഷിനെ ബൊക്ക നൽകി സ്വീകരിച്ചു. സിംഗപ്പുരിൽ നടന്ന 2024 ലോക ചാമ്പ്യൻഷിപ്പിൽ ഡിങ് ലിറനെ അവസാന ഗെയിമിൽ കീഴടക്കിയാണ് ഗുകേഷ് ലോക ചാമ്പ്യൻ പട്ടം നേടിയത്. 14 ഗെയിമുകളുള്ള ചാമ്പ്യൻഷിപ്പിൽ 13 കളികൾ തീർന്നപ്പോൾ സ്കോർ നില തുല്യമായിരുന്നു. അവസാന ഗെയിമിലെ ജയത്തോടെയാണ് ഗുകേഷ് ചാമ്പ്യനായത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ലോട്ടറി വാങ്ങി സമയം കളയേണ്ട; മക്കളെ ചെസ് പഠിപ്പിച്ച് കോടികള്‍ സമ്പാദിക്കൂ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തി

പോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും

തുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യത
