Sports

ഇതാണ് മക്കളെ യഥാര്‍ഥ ലങ്കാ ദഹനം; ശ്രീലങ്കയെ 42 റണ്‍സിന് എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്ക

ചായ കുടിക്കാനുള്ള സമയം പോലും കൊടുത്തില്ല

ഇന്നിംഗ്‌സില്‍ മുന്നൂറും നാന്നൂറും എന്തിന് അഞ്ഞൂറും അതിന് മുകളിലും റണ്‍സ് വീഴുന്ന കളിയാണ് ടെസ്റ്റ് ക്രിക്കറ്റ്. ആ ഒരു ബഹുമാനമെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് കാണിക്കാമായിരുന്നു. ശ്രീലങ്കയുടെ ബാറ്റിംഗ് തകര്‍ച്ചക്ക് പിന്നാലെ സോഷ്യല്‍ മീഡയയില്‍ വന്ന കമന്റുകളില്‍ ഒന്നാണിത്. ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കക് മുന്നില്‍ പതറി വീഴുകയായിരുന്നു ശ്രീലങ്ക. ആദ്യ ഇന്നിംഗ്‌സില്‍ 191 റണ്‍സിന് ദക്ഷിണാഫ്രിക്കയെ പുറത്താക്കി അഭിമാനപൂര്‍വം പവലിയനിലേക്ക് പോയ ടീം ശ്രീലങ്കക്ക് ചായ കുടിക്കാന്‍ പോലുമുള്ള സമയം നല്‍കാതെ വെറും 42 റണ്‍സിന് പുറത്താക്കിയാണ് ദക്ഷിണാഫ്രിക്ക മറുപടി നല്‍കിയത്. ട്വന്റി ട്വന്റിയിലെ ഓവര്‍ പോലും തികക്കേണ്ടി വന്നില്ല ദക്ഷിണാഫ്രിക്കക്ക്. അതിന് മുമ്പ് പത്ത് വിക്കറ്റും എറിഞ്ഞു വീഴ്ത്തുകയായിരുന്നു. 13.5 ഓവറില്‍ ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്‌സ് അവസാനിച്ചു. ബാറ്റിംഗ് നിരയില്‍ അഞ്ചാമനായി എഥ്തിയ കമിന്റു മെന്‍ഡിസും വാലറ്റക്കാരന്‍ ലാഹിറു കുമാരയുമാണ് രണ്ടക്കം തികച്ചവര്‍. അതും 13ഉം പത്തും റണ്‍സുകള്‍. അഞ്ച് ഡക്കുകള്‍ പിറന്ന ഇന്നിംഗ്‌സില്‍ നാല് നോബോളും ഒരു വൈഡും ഒരു എല്‍ ബിയുമടക്കം ആറ് റണ്‍സ് ദക്ഷിണാഫ്രിക്ക ദാനം ചെയ്തത് ശ്രീലങ്കയുടെ നാണക്കേടിന്റെ വ്യാപ്തി ഒരു അനക്കം കുറക്കാനായി.

2.6 ഓവറില്‍ ഡി കരുണാരത്‌നെയുടെ ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ടീമിന്റെ സ്‌കോര്‍ ആറ്. പിന്നീട് ഏഴ്, ഒമ്പത്, 16 റണ്‍സുകളുള്ളപ്പോള്‍ നാല് വിക്കറ്റുകള്‍ വീണു. അഞ്ചാം വിക്കറ്റഇന് മാത്രമാണ് അല്‍പ്പം സമയം എടുക്കേണ്ടി വന്നത്. പിന്നീട് അതേ റണ്ണില്‍ രണ്ട് വിക്കറ്റുകള്‍ കൂടി പോയി.

6.5 ഓവറില്‍ 13 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് നേടിയ മാര്‍കോ ഡാന്‍സെനാണ് വിക്കറ്റ് വേട്ടക്കാരന്‍. കൂറ്റ്‌സി രണ്ടും റബാഡ ഒരു വിക്കറ്റും നേടിയതോടെ ലങ്കാ ദഹനം പൂര്‍ണമായി.

ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബാ ബാവുമ 70 (117) മാത്രമാണ് തിളങ്ങിയിരുന്നത്. ടീമിനെ നാണക്കേടില്‍ നിന്ന് കരകയറ്റിയതും ഇദ്ദേഹമായിരുന്നു.

അതിനിടെ, രണ്ടാം ഇന്നിംഗ്‌സില്‍ 33 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സിലെത്തിയിട്ടുണ്ട്.

Related Articles

Back to top button