World

ഭൂമിക്ക് നേരെ ചീറിയടുത്തൊരു ഛിന്നഗ്രഹം ഉടനെത്തും; ചെറുതാണെങ്കിലും ഇവനെ പേടിക്കണം

പതിക്കാനിരിക്കുന്നത് 70 സെന്റീമീറ്റര്‍ വലിപ്പമുള്ള ഗ്രഹം

ഭൂമിക്ക് നേരെ ചീറിയടുത്ത് ഒരു ഛിന്നഗ്രഹം വരുന്നുണ്ട്. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ അത് ഭൂമിയില്‍ പതിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യന്‍ സമയം രാത്രി 9.45ന് ഭൂമിയിലേക്ക് ഇതെത്തുമെന്നും വലിയ തീഗോളങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് കാരണമായേക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ഛിന്നഗ്രഹം നേരെ പാഞ്ഞടുക്കുന്നത് വടക്കന്‍ സൈബീരിയന്‍ പ്രദേശങ്ങളിലേക്കാണ്. ഏകദേശം 70 സെന്റീമീറ്റര്‍ വലിപ്പമുള്ള ചെറിയ ഛിന്നഗ്രഹമാണ് ഇന്ന് ഭൂമിയുമായി കൂട്ടിമുട്ടുക. ഇന്ത്യന്‍ സമയം 9:45ന് ശേഷം അഞ്ച് മിനിറ്റ് വ്യത്യാസത്തിലായിരിക്കും കൂട്ടിയിടി ഉണ്ടാവുക. കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാകില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭൂമിയിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഛിന്നഗ്രഹം കത്തിതീരുമെന്നാണ് പ്രതീക്ഷ. ഒരു ചെറിയ തീ ഗോളമായിട്ടായിരിക്കും ഛിന്നഗ്രഹം ദൃശ്യമാകുക. അന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന സമയത്ത് തീവ്രമായ താപനില ഛിന്ന ഗ്രഹത്തെ ഇല്ലാതാക്കുമെന്നും പറയപ്പെടുന്നുണ്ട്.

Related Articles

Back to top button