World

മ്യാൻമറിൽ ശക്തമായ ഭൂചലനം: 7.7 തീവ്രത, നിരവധി കെട്ടിടങ്ങൾ തകർന്നു, 20 പേർ മരിച്ചു

മ്യാൻമറിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്‌കൈയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചത്. ഉച്ചയ്ക്ക് 12.50ഓടെയാണ് ഭൂചലനമുണ്ടായത്. പിന്നാലെ 6.8 തീവ്രതയിൽ മറ്റൊരു ഭൂചലനവുമുണ്ടായി. 20 പേർ മരിച്ചതായാണ് റിപ്പോർട്ട്.

യുഎസ് ജിയോളജിക്കൽ സർവേ കണക്ക് പ്രകാരം മാന്റലയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 15 ലക്ഷം ജനസംഖ്യയുള്ള നഗരം മ്യാൻമറിൽ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന രണ്ടാമത്തെ ഇടമാണ്. നിരവധി കെട്ടിടങ്ങൾ തകർന്നുവീഴുന്നതിന്റെ വീഡിയോകളും പുറത്തുവരുന്നുണ്ട്

തായ്‌ലാൻഡിലും പ്രകമ്പനമുണ്ടായതായാണ് റിപ്പോർട്ട്. ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രോ, റെയിൽ സർവീസുകൾ നിർത്തിവെച്ചു.

Related Articles

Back to top button
error: Content is protected !!