Kerala
കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
കട്ടപ്പനയിലെ നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. കട്ടപ്പന എഎസ്പി രാജേഷ് കുമാറിന#്‌റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സാബുവിന്റെ ആത്മഹത്യാ കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തും
സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം വിആർ സജിയുടെയും മൊഴി ആദ്യഘട്ടത്തിൽ രേഖപ്പെടുത്തും. സാബുവിന്റെ ഭാര്യയുടെയും സുഹൃത്തുക്കളുടെയും മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്
സൈബർ സെല്ലിന്റെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. സാബുവിന്റെ മൊബൈലും ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. തെളിവുകൾ ലഭിച്ചാൽ ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തും.