Kerala
വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി അയോഗ്യനെന്ന് സണ്ണി ജോസഫ്

വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അയോഗ്യനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എഡിജിപി എംആർ അജിത് കുമാർ പ്രതിയായ വിജിലൻസ് കേസിലെ വിധിയിൽ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടത് തെളിഞ്ഞതാണ്. പൊളിറ്റിക്കൽ സെക്രട്ടറിയെയും എഡിജിപിയെയും രക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു
ഇവർ അദ്ദേഹത്തിന് വേണ്ടപ്പെട്ടവരാണ്. ആർ എസ് എസുമായുള്ള പാലമാണ് അജിത് കുമാർ. അതുകൊണ്ടാണ് സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഷുഹൈബ് വധക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ തീരുമാനമായിട്ടില്ല
ആഴ് ആഴ്ചക്കുള്ളിൽ തീരുമാനം എടുക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. എന്നിട്ടും നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. പ്രതികളുടെ ഭാഗത്താണ് സർക്കാർ നിൽക്കുന്നതെന്നും സണ്ണി ജോസഫ് ആരോപിച്ചു.