World

വിദേശത്ത് അഭയം പ്രാപിച്ചവര്‍ തിരിച്ചുവരണമെന്ന് സിറിയന്‍ കാവല്‍ പ്രധാനമന്ത്രി

ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍

സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത വിമതരുടെ നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ മുഹമ്മദ് അല്‍ ബശീര്‍ ജനങ്ങളെ അഭിസംബോധന ചെയ്തു.

അസദിനെതിരെ നടന്ന പ്രക്ഷോഭങ്ങളെയും ആക്രമണങ്ങളെയും തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പലായനം ചെയ്ത സിറിയക്കാര്‍ തിരിച്ചെത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. രാജ്യത്തിന് ഇപ്പോള്‍ ആവശ്യം സമാധാനവും സ്ഥിരതയുമാണെന്നും ഇതിനായി കഠിന ശ്രമം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അസദ് ഭരണത്തിന് കീഴിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി തന്നെ രാജ്യത്തെ കെട്ടിപ്പടുക്കാനള്ള ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിറിയയുടെ കൂടുതല്‍ ഭാഗങ്ങള്‍ വിമതര്‍ കൈയ്യടക്കിക്കൊണ്ടിരിക്കുകയാണ്. ദേര്‍ അസൂര്‍ എന്ന വടക്കുകിഴക്കന്‍ പ്രദേശം കുര്‍ദിശുകളില്‍ നിന്ന് പിടിച്ചെടുത്തതായി വിമതര്‍ അവകാശപ്പെട്ടു.

അതേസമയം, പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ സിറിയയില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രാഈല്‍ അധിനിവേശ സേന. രണ്ട് ദിവസത്തിനിടെ സിറിയയിലേക്ക് 480 ആക്രമണങ്ങള്‍ നടത്തിയെന്ന് ഇസ്രാഈല്‍ അവകാശപ്പെട്ടു.

Related Articles

Back to top button
error: Content is protected !!