Kerala

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ വീട്ടിൽ കയറി ആക്രമിച്ചു; തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം. കടകംപള്ളി സ്വദേശി നന്ദന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ നന്ദന്റെ തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ചെന്നും പരാതിയുണ്ട്.

രണ്ടുപേരാണ് ആക്രമണം നടത്തിയത്. തലയ്ക്ക് പരിക്കേറ്റ നന്ദനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ആയിരുന്നു ആക്രമണമുണ്ടായത്.ഇത് മൂന്നാം തവണയാണ് നന്ദന്റെ വീടിന് നേരെ ആക്രമണം ഉണ്ടാകുന്നത്.

അന്ന് എത്തിയ ആക്രമികൾ വീടിന്റെ ജനലും നിർത്തിയിട്ട വാഹനവും അടിച്ചു തകർത്തിരുന്നു. സംഭവത്തിൽ അന്ന് പേട്ട പോലീസിൽ പരാതിയും നൽകിയിരുന്നു.

 

Related Articles

Back to top button
error: Content is protected !!