GulfSaudi Arabia
സൗദിയില്‍ അടുത്ത മൂന്ന് ദിവസം മഴ പെയ്യും

റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത മൂന്നു ദിവസംവരെ മഴ പെയ്യാന്‍ സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. മിക്ക പ്രദേശങ്ങളിലും നാളെവരെ മഴയുണ്ടാകും ചില പ്രദേശങ്ങളിലാണ് ബുധന്‍, വ്യാഴം ദിവസങ്ങളിലും മഴ തുടരും.
റിയാദിനൊപ്പം മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ, ഉത്തര അതിര്‍ത്തി പ്രവിശ്യ, ഹായില്‍, അല്‍ഖസീം എന്നിവിടങ്ങളിലാണ് മഴക്ക് കൂടുതല്‍ സാധ്യതയുള്ളത്. മക്ക പ്രവിശ്യയില്‍ തായിഫ്, ബഹ്റ, ഗുലൈസ്, അല്‍ കാമില്‍, നജ്റാന്, റനിയ, ദുര്ബ, ജുമൂം, മൈസാന്‍, അല്‍ബാഹ, അര്‍ദിയാത്ത്, അദം, ഹായില്‍ എന്നിവക്കൊപ്പം മദീന, ഉത്തര അതിര്‍ത്തി പ്രവിശ്യ, കിഴക്കന്‍ പ്രവിശ്യ, അല്‍ ജൗഫ് എന്നിവിടങ്ങളിലും ബുധനാഴ്ചവരെ മഴ പെയ്യും.