താൻ പാക് സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തഹാവൂർ റാണ

മുംബൈ ഭീകരാക്രമണത്തിലെ തന്റെ പങ്ക് മുഖ്യസൂത്രധാരനായ തഹാവൂർ റാണ സമ്മതിച്ചതായി റിപ്പോർട്ട്. താൻ പാക്കിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്ത ഏജന്റായിരുന്നുവെന്ന് റാണ വെളിപ്പെടുത്തിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഡൽഹി തിഹാർ ജയിലിൽ എൻഐഎ കസ്റ്റഡിയിലാണ് റാണ
ചോദ്യം ചെയ്യലിനിടെ തനിക്കും സുഹൃത്തും സഹായിയുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിക്കും പാക്കിസ്ഥാനിൽ വെച്ച് ലഷ്കറെ ത്വയിബ നിരവധി തവണ പരിശീലനം നൽകിയതായും റാണ വെളിപ്പെടുത്തി. ലഷ്കർ പ്രധാനമായും ഒരു ചാരശൃംഖലയായി പ്രവർത്തിച്ചെന്നും റാണ മൊഴി നൽകി
തന്റെ സ്ഥാപനത്തിന്റെ ഇമിഗ്രേഷൻ സെന്റർ മുംബൈയിൽ തുറക്കാനുള്ള ആശയം തന്റേത് തന്നെയായിരുന്നു. മുംബൈ ഭീകരാക്രമണസമയത്ത് താൻ മുംബൈയിലുണ്ടായിരുന്നു. അത് തീവ്രവാദികളുടെ പദ്ധതിയുടെ ഭാഗമായിരുന്നു. സിഎസ്ടി പോലുള്ള സ്ഥലങ്ങളിൽ താൻ പരിശോധന നടത്തിയിരുന്നുവെന്നും റാണ വെളിപ്പെടുത്തി