Gulf
ടീ ടൈം റെസ്റ്റോറന്റ് മാനേജര്‍ ഹൃദയാഘാതത്താല്‍ മരിച്ചു
ദോഹ: ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പായ ടീ ടൈംമിന്റെ മാനേജര്‍ ഹൃദയാഘാതത്താല്‍ മരിച്ചു. ഇന്നലെ രാവിലെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം പെരിന്തല്‍മണ്ണയിലെ ഏലംകുളം സ്വദേശി മുഹമ്മദ് ശിബിലി(42) ആണ് മരിച്ചത്. ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളുമായി ടീ ടൈംമിനെ ബന്ധിപ്പിച്ച് നിര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനമായിരുന്നു ഷിബിലി വഹിച്ചിരുന്നത്.
ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ടീ ടൈം അധികൃതര്‍ വ്യക്തമാക്കി. പിതാവ്: മുഹമ്മദ് പാലങ്ങോല്‍. മാതാവ്: സുലൈഖ. ഭാര്യ: ഫസീല. മക്കള്‍: ഹന, ഇസാന്‍, അമാല്‍.