Kerala

സാങ്കേതിക തകരാർ: കോഴിക്കോട്-മസ്‌കറ്റ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുംബൈയിൽ ഇറക്കി

കോഴിക്കോട് നിന്നും മസ്‌കറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാർ മൂലം മുംബൈയിൽ ഇറക്കി. ഇന്നലെ രാത്രിയാണ് വിമാനം മുംബൈയിൽ ഇറക്കിയത്. ഇന്ന് രാവിലെ പുറപ്പെടുമെന്ന് പറഞ്ഞ വിമാനം വീണ്ടും വൈകുമെന്ന് അറിയിച്ചതോടെ യാത്രക്കാർ പ്രതിഷേധിക്കുകയായിരുന്നു

ബുധനാഴ്ച രാത്രി 11.10നാണ് വിമാനം പുറപ്പെട്ടത്. യന്ത്രത്തകരാറുണ്ടെന്ന് പറഞ്ഞ് പുലർച്ചെ മൂന്ന് മണിയോടെ മുംബൈയിൽ ഇറക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടുമെന്ന് ആദ്യം അറിയിച്ചു. എന്നാൽ ഉച്ചയ്ക്ക് ഒരു മണി ആകും പുറപ്പെടുമ്പോൾ എന്നാണ് ഇപ്പോൽ ലഭിച്ച വിവരം. സ്ത്രീകളും കുട്ടികളും സഹിതം നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്.

Related Articles

Back to top button