National

രാജ്യദ്രോഹക്കേസ്: സിദ്ധാർഥ് വരദരാജന്റെയും കരൺ ഥാപ്പറിന്റെയും അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

ലേഖനമെഴുത്തിന്റെ പേരിൽ അസം പോലീസെടുത്ത രാജ്യദ്രോഹക്കേസിൽ മാധ്യമ പ്രവർത്തകരായ സിദ്ധാർഥ് വരദരാജന്റെയും കരൺ ഥാപ്പറിന്റെയും അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി. അടുത്ത മാസം 15 വരെയാണ് ഇടക്കാല സംരക്ഷണമെന്ന നിലയിൽ അറസ്റ്റ് തടഞ്ഞത്.

ഇടക്കാല സംരക്ഷണം സുപ്രീം കോടതി നൽകിയതിന് ശേഷവും പുതിയ എഫ് ഐ ആർ രജിസ്റ്റർ ചെയ്തുവെന്ന് മാധ്യമ പ്രവർത്തകരുടെ അഭിഭാഷക സുപ്രീം കോടതിയെ അറിയിച്ചു. തുടർന്നാണ് രണ്ടാമത്തെ കേസിലെയും അറസ്റ്റ് സുപ്രീം കോടതി തടഞ്ഞത്. ഇരുവരും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.

ഭാരതീയ ന്യായ സംഹിതയിലെ 152 വകുപ്പ് അനുസരിച്ചാണ് അസം പോലീസ് ഇരുവർക്കുമെതിരെ രാജ്യദ്രാഹക്കുറ്റം ചുമത്തി കേസെടുത്തത്. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്.

Related Articles

Back to top button
error: Content is protected !!