അല്‍ ഐന്‍ പുസ്തകോത്സവം നവംബര്‍ 18ന് ആരംഭിക്കും
2023ലെ പുസ്തകോത്സവ സീസണില്‍ 95,000 പേരാണ് സന്ദര്‍ശകരായി എത്തിയിരുന്നത്
അബുദാബി: അല്‍ ഐന്‍ പുസ്തകോത്സവം നവംബര്‍ 18ന് ആരംഭിക്കുമെന്ന് സംഘാടകരായ അബുദാബി അറബിക് ഭാഷാ കേന്ദ്രം(എഎല്‍സി) അറിയിച്ചു. 24വരെ നീളുന്ന മേളക്ക് അല്‍ ഐനിലെ ഹസ്സ ബന്‍ സായിദ് സ്‌റ്റേഡിയമാവും വേദിയാവുക. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രത്യേകത പുസ്തകങ്ങള്‍ക്കെല്ലാം 10 കിഴിവ് നല്‍കുമെന്നുള്ളതാണ്.
നഗരിയിലേക്കു പുസ്തകം തേടിയെത്തുന്ന സന്ദര്‍ശകര്‍ക്കൊപ്പം പ്രദര്‍ശനത്തിനെത്തുന്നവര്‍ക്കും ഒരുപോലെ കിഴിവ് ലഭ്യമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. അറബ് സംസ്‌കാരവും അറബി ഭാഷയും പ്രത്സാഹിപ്പിക്കുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും ചെയ്യാന്‍ ലക്ഷ്യമിട്ടാണ് മേള ആരംഭിച്ചത്.
രജിസ്‌ട്രേഷനുള്ള അവസാന തിയതി സെപ്തംബര്‍ 19 ആണെങ്കിലും രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴേക്കും 75 ശതമാനം പവലിയനുകളും ആളുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞെന്ന് എഎല്‍സി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ സയീദ് ഹംദാന്‍ അല്‍ തുനൈജി വെളിപ്പെടുത്തി.
2023ലെ പുസ്തകോത്സവ സീസണില്‍ 95,000 പേരാണ് സന്ദര്‍ശകരായി എത്തിയിരുന്നത്. 150 പ്രദര്‍ശകരും പങ്കാളികളായി. ഈ വര്‍ഷവും മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. അന്ന് വിദ്യാഭ്യാസ ഷോകള്‍ ഉള്‍പ്പെടെ നാനൂറില്‍ അധികം വിവിധ പരിപാടികളും വേദികളില്‍ അരങ്ങേറിയിരുന്നു. ഈ വര്‍ഷവും മികച്ച പരിപാടികളാണ് കരുതിവെച്ചിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.