World
യുകെയിൽ കുഴഞ്ഞുവീണ് മരിച്ച മലയാളി നഴ്‌സിന്റെ ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
യുകെയിൽ ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പനച്ചിക്കാട് വലിയപറമ്പിൽ അനിൽ ചെറിയാന്റെ ഭാര്യ സോണിയ സാറ ഐപ്(39)ആണ് കഴിഞ്ഞ ദിവസം ലണ്ടനിലെ വസതിയിൽ കുഴഞ്ഞുവീണ് മരിച്ചത്. ഇതിന് പിന്നാലെ അനിലിനെ വീടിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
ഞായറാഴ്ച കുഴഞ്ഞുവീണ സോണിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുകെയിൽ നഴ്‌സായ സോണിയ കാലിൽ ശസ്ത്രക്രിയക്കായി പത്ത് ദിവസത്തേക്ക് നാട്ടിൽ പോയിരുന്നു. ഞായറാഴ്ച തിരികെ ലണ്ടനിലെത്തി ഒരു മണിക്കൂറിനുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഭാര്യയുടെ അടുത്തേക്ക് പോകുകയാണെന്നും മക്കളെ നോക്കണമെന്നും അനിൽ സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലിലാണ് അനിലിനെ മരിച്ച നിലയിൽ കണ്ടത്.