പനയംപാടത്ത് ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി; ഉന്നതതല യോഗം അവസാനിച്ചു
പാലക്കാട് പനയംപാടത്ത് ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ കലക്ടറേറ്റിൽ ചേർന്ന ഉന്നതയോഗം സമാപിച്ചു. അപകടമേഖലയിൽ ഇന്ന് മുതൽ വേഗനിയന്ത്രണം നടപ്പാക്കും. ഉദ്യോഗസ്ഥസംഘം സ്ഥലം പരിശോധിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. കെ ശാന്തകുമാരി എംഎൽഎ, ജില്ലാ കലക്ടർ എസ് ചിത്ര, ജില്ലാ പോലീസ് മേധാവി എന്നിവർ യോഗത്തിൽ പങ്കെടുത്തു
യോഗത്തിൽ അപകടം കുറയ്ക്കാനുള്ള നിരവധി നിർദേശങ്ങൾ നാട്ടുകാരുടെ പ്രതിനിധികളും മുന്നോട്ടുവെച്ചു. ഉദ്യോഗസ്ഥർ ആദ്യം സ്ഥലത്ത് പരിശോധന നടത്തും ലഭിച്ച നിർദേശങ്ങൾ നടപ്പാക്കാനാകുമോയെന്ന് പരിശോധിക്കും. ആദ്യ ഘട്ടമായി പ്രദേശത്ത് പോലീസ് നേതൃത്വത്തിൽ വാഹനവേഗം നിയന്ത്രിക്കും
ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്ത് അടിയന്തര നടപടിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.