ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നേതാക്കൾ അത്താഴ വിരുന്നിൽ ഒന്നിച്ചാൽ തീരാവുന്ന പ്രശ്‌നമേയുള്ളു: ട്രംപ്

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് മാർഗം ഉപദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളിലെയും നേതാക്കൾ അത്താഴ വിരുന്നിൽ ഒന്നിച്ചാൽ തീരാവുന്ന പ്രശ്‌നങ്ങളെ ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ ഉള്ളൂവെന്ന് ട്രംപ് പറഞ്ഞു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമൊത്ത് പങ്കെടുത്ത യുഎസ്-സൗദി നിക്ഷേപ ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. സമാധാന ചർച്ചകൾക്ക് ശേഷം ഇന്ത്യയും പാക്കിസ്ഥാനും യോജിച്ച് പോകുന്നുണ്ടെന്നും ഇരു രാജ്യങ്ങലെയും ഒരുമിപ്പിക്കുന്നതിന് അമേരിക്കക്ക് സാധിക്കുമെന്നും ട്രംപ് പറഞ്ഞു
ഇതിനിടയിലാണ് ഒരുമിച്ചൊരു അത്താഴം കഴിക്കുക നല്ലതായിരിക്കില്ലേയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോട് ട്രംപ് ചോദിച്ചത്. നമുക്ക് അവരെ ഒന്നിച്ച് ഒരു അത്താഴത്തിന് കൊണ്ടുപോയാലോ, അത് നല്ലതായിരിക്കില്ലേ എന്നായിരുന്നു ട്രംപിന്റെ ചോദ്യം.