Kerala

തൊടുപുഴയിൽ വെച്ച് യുവനടൻ മോശമായി പെരുമാറി; പരാതി നൽകി നടി

2013ൽ തൊടുപുഴയിൽ വെച്ച് യുവനടൻ മോശമായി പെരുമാറിയെന്ന് കാണിച്ച് നടി പോലീസിൽ പരാതി നൽകി. നേരത്തെ യുവനടൻ തന്നെ തൊടുപുഴയിൽ വെച്ച് ആക്രമിച്ചതായി നടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ പരാതി നൽകാൻ തയ്യാറായില്ല. ഇതേ തുടർന്ന് നടിക്കെതിരെ ആരോപണം ഉയർന്നതോടെയാണ് പരാതി നൽകിയത്

ജൂനിയർ ആർട്ടിസ്റ്റായി ലൊക്കേഷനിൽ എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. പിന്നിൽ നിന്ന് യുവതാരം അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് മാപ്പ് പറഞ്ഞ് നടൻ തലയൂരിയെന്നും ഇവർ പറയുന്നു

ബ്ലെസിയുടെ സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് ഒരു സംഘം കബളിപ്പിച്ചതായും നടി ആരോപിച്ചു. 2019ൽ ബ്ലെസിയുടെ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് തടി കുറയ്ക്കാനുള്ള ശസ്ത്രക്രിയ ചെയ്യിപ്പിച്ചു. പിന്നീടാണ് തട്ടിപ്പ് മനസ്സിലായതെന്നും നടി പറയുന്നു

Related Articles

Back to top button